മാർക്കറ്റിംഗ് തന്ത്രങ്ങൾ കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമോ?
മാർക്കറ്റിംഗ് തന്ത്രങ്ങൾ കൊണ്ട് മാത്രം സിനിമ രക്ഷപ്പെടില്ല: ബിഗ്-ബജറ്റ് പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങൾ
ഇന്ത്യയിൽ, ബിഗ്-ബജറ്റ് സിനിമകൾ പലപ്പോഴും നല്ല പ്രൊമോഷൻ രീതികൾ പിന്തുടരുന്നു: വമ്പിച്ച ഹൈപ്പ് സൃഷ്ടിച്ച്, വിപുലമായ വാരാന്ത്യ കളക്ഷനുകൾക്കായി വ്യാഴാഴ്ച വെളുപ്പിന് തന്നെ റിലീസ് ചെയ്ത്, മാർക്കറ്റിംഗ് തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, ഈ ശ്രമങ്ങൾക്കിടയിലും, പല സിനിമകളും ബോക്സോഫീസിൽ തകർന്നടിയുന്നു.
പരാജയത്തിൻ്റെ ബ്ലെയിം ഗെയിം ലക്ഷ്യമിടൂന്നത്, റിലീസായി മണിക്കൂറുകൾക്കകം റിവ്യൂ പ്രസിദ്ധീകരിക്കുന്ന സോഷ്യൽ മീഡിയ റിവ്യൂവർമാരെയാണ്. അതാണോ വാസ്തവം എന്ന് നമുക്ക് നോക്കം: നിരൂപണങ്ങൾ ഒരു സിനിമയെ കൊല്ലുകയാണോ ചെയ്യുന്നത്? ശ്രദ്ധേയമായ ഉള്ളടക്കത്തിൻ്റെ അഭാവം ഉണ്ടെങ്കിൽ അതല്ലേ നിരൂപകർ ചോദ്യം ചെയ്യുന്നത്. പ്രേക്ഷകരുടെ സംതൃപ്തിയല്ലേ വലുത്? മാർക്കറ്റിംഗ് തന്ത്രങ്ങളിൽ മയങ്ങി സിനിമക്ക് കയറുന്ന പ്രേക്ഷകർ അതൃപ്തിയോടെ പുറത്തിറങ്ങിയാൽ, എത്ര പ്രമോഷൻ നൽകിയാലും സിനിമയെ രക്ഷിക്കാനാകുമോ?
യഥാർത്ഥ പ്രശ്നം: സ്ക്രിപ്റ്റ് ഗുണനിലവാരം അവഗണിക്കൽ
മാർക്കറ്റിംഗ്, ശ്രദ്ധ ആകർഷിക്കുന്നു, പക്ഷേ നിലനിർത്തുന്നില്ല. മോശമായി രൂപകല്പന ചെയ്ത കഥ മികച്ച പ്രൊമോഷണൽ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു. കോടികൾ മുടക്കുന്ന നിർമ്മാതാക്കൾ, നന്നായൊരുക്കിയ തിരക്കഥയാണ് സിനിമയുടെ വിജയത്തിൻ്റെ നട്ടെല്ലെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മാർക്കറ്റിംഗ് തന്ത്രങ്ങളിൽ വിശ്വാസമർപ്പിച്ച്, പ്രീ-പ്രൊഡക്ഷൻ സമയത്ത് ഇത് അവഗണിക്കുന്നത് പലപ്പോഴും വലിയ ധന നഷ്ടത്തിനും മാനഹാനിക്കും കാരണമാകുന്നു.
പരിഹാരം: സ്‌ക്രീൻപ്ലേ വിശകലനം ചെയ്യുക
ഈ പോരായ്മ നികത്തുന്നതിൽ സ്‌ക്രിപ്റ്റ് ഡോക്ടറിംഗ് അല്ലെങ്കിൽ സ്‌ക്രീൻപ്ലേ വിശകലനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. തിരക്കഥയുടെ സാധ്യതകൾ വിലയിരുത്തി, ദുർബ്ബലമായ ഏടുകൾ കണ്ടെത്തി പ്രേക്ഷകരുമായുള്ള പൊരുത്തം ഉറപ്പാക്കി, നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് നിർമ്മാതാക്കൾക്ക് റിസ്ക് ഫാക്റ്ററുകൾ ലഘൂകരിക്കാനാകും. ഇത് വിജയത്തിന് ഒരു അടിത്തറ സൃഷ്ടിക്കുന്നു, അല്ലാതെ ചൂതാട്ടത്തിൽ അഭിരമിച്ചിട്ട് എന്തുകാര്യം!
ഗുണമേന്മയുള്ള കഥപറച്ചിൽ, സീൻ-ബൈ-സീൻ പ്രോഫിറ്റ് വിശകലനം, പ്രേക്ഷക കേന്ദ്രീകൃത സ്ക്രിപ്റ്റുകൾ എന്നിവയിൽ നിക്ഷേപിക്കുന്നത് നിർമ്മാതാക്കൾക്ക് സാമ്പത്തിക ലാഭം നൽകുക മാത്രമല്ല, നിലനിൽക്കുന്ന സിനിമാറ്റിക് അനുഭവങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യും. ഇന്ത്യൻ ചലച്ചിത്ര വ്യവസായം മാർക്കറ്റിംഗ് ഫസ്റ്റ് എന്നതിൽ നിന്ന് ഉള്ളടക്കം ആദ്യം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.
ഡോ. ഡെയ്ൻ,
Your Script Doctor & Screenplay Analyst
.png)
Comments
Post a Comment